അഖീദഃ (വിശ്വാസം)

ഉത്തരം: എൻ്റെയും സർവ്വ ലോകങ്ങളുടെയും പരിപാലകനായ, ഏവർക്കും തൻ്റെ അനുഗ്രഹങ്ങൾ നൽകിയവനായ അല്ലാഹുവാണ് എൻ്റെ റബ്ബ്.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:
"(സാരം) സർവ്വ സ്തുതികളും സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു." (ഫാതിഹഃ: 2)

എൻ്റെ ദീൻ ഇസ്ലാമാണ്. അല്ലാഹുവിനെ ഏകനാക്കി കൊണ്ട് അവന് സമർപ്പിക്കുകയും, അവനെ അനുസരിച്ചു കൊണ്ട് കീഴൊതുങ്ങുകയും, ബഹുദൈവാരാധനയിൽ നിന്നും അതിൻ്റെ വക്താക്കളിൽ നിന്നും അകലം പാലിക്കുകയും ചെയ്യലാണ് ഇസ്ലാം.

അല്ലാഹു പറയുന്നു:
"തീർച്ചയായും അല്ലാഹുവിങ്കൽ മതമെന്നാൽ ഇസ്ലാമാകുന്നു." (ആലു ഇംറാൻ: 19)

ഉത്തരം: എൻ്റെ നബി മുഹമ്മദ് നബി -ﷺ- യാണ്.

അല്ലാഹു പറയുന്നു:
"മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാകുന്നു." (ഫത്ഹ്: 29)

ഉത്തരം: 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതാണ് കലിമതുത്തൗഹീദ്. 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്നാകുന്നു അതിൻ്റെ അർത്ഥം.

അല്ലാഹു പറയുന്നു:
"അറിയുക; അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന്." (മുഹമ്മദ്: 19)

ഉത്തരം: അല്ലാഹു ആകാശങ്ങൾക്ക് മേലെയാണുള്ളത്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും മുകളിൽ, അവൻ്റെ സിംഹാസനത്തിന് മേലാണ്. അല്ലാഹു പറയുന്നു: "റഹ്മാനായ അല്ലാഹു സിംഹാസനത്തിന് മേൽ ആരോഹിതനായിരിക്കുന്നു." (ത്വാഹാ: 5) അല്ലാഹു പറയുന്നു: "അവനാകുന്നു തൻ്റെ അടിമകളെ മുകളിൽ നിന്ന് അടക്കിഭരിക്കുന്നവൻ. അങ്ങേയറ്റം യുക്തിയുള്ളവനും (ഹകീം) എല്ലാം സൂക്ഷ്മമായി അറിയുന്നവനുമത്രെ (ഖബീർ) അവൻ." (അൻആം: 18)

ഉത്തരം: മുഹമ്മദ് നബി -ﷺ- യെ അല്ലാഹു അവൻ്റെ ദൂതനായി എല്ലാ ലോകരിലേക്കും നിയോഗിച്ചിരിക്കുന്നു. സ്വർഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്നവരാണ് അവർ.

നമ്മളെല്ലാം നിർബന്ധമായും:


1- നബി -ﷺ- കൽപ്പിച്ച കാര്യങ്ങളെല്ലാം അനുസരിക്കണം.

2- നബി -ﷺ- പറഞ്ഞതെല്ലാം വിശ്വസിക്കണം.

3- നബി -ﷺ- യെ ഒരിക്കലും ധിക്കരിക്കരുത്.

4- നബി -ﷺ- പഠിപ്പിച്ചതു പോലെ മാത്രം അല്ലാഹുവിനെ ആരാധിക്കണം. അഥവാ, സുന്നത്ത് (നബിചര്യ) പിൻപറ്റുകയും, ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കിയത്) ഉപേക്ഷിക്കുകയും ചെയ്യണം.

അല്ലാഹു പറയുന്നു:
"ആരെങ്കിലും അല്ലാഹുവിൻ്റെ റസൂലിനെ അനുസരിച്ചാൽ അവൻ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു." (നിസാഅ്: 80). അല്ലാഹു പറയുന്നു: "മുഹമ്മദ് നബി തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അവിടുന്ന് സംസാരിക്കുന്നതെല്ലാം അല്ലാഹുവിൽ നിന്ന് നൽകപ്പെടുന്ന സന്ദേശപ്രകാരമാണ്." (നജ്മ്: 3-4) അല്ലാഹു പറയുന്നു: "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻ്റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്." (അഹ്സാബ്: 21)

ഉത്തരം: അല്ലാഹുവിനെ മാത്രം നാം ആരാധിക്കുന്നതിനും, അവനുള്ള ആരാധനയിൽ ഒരാളെയും പങ്കുചേർക്കാതിരിക്കാനുമാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്.

ജീവിതം വെറും കളിയും ചിരിയുമല്ല.

അല്ലാഹു പറയുന്നു:
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.'' (ദാരിയാത്: 56)

ഉത്തരം: അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തികരമായതുമായ, ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന പദമാണ് ഇബാദത്ത്.

- ബാഹ്യമായത് എന്നാൽ നാവു കൊണ്ടുള്ള ദിക്ർ ഉദാഹരണം. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ... ഇവയൊക്കെ നാവു കൊണ്ടുള്ള ദിക്റുകളാണ്. നിസ്കാരവും ഹജ്ജും ബാഹ്യമായ (പുറമേക്ക് കാണുന്ന) ഇബാദത്തുകൾക്ക് ഉദാഹരണം തന്നെ.

- ആന്തരികമായത് എന്നാൽ ഹൃദയത്തിലുള്ള പ്രവർത്തനമാണ്. അല്ലാഹുവിൽ ഭരമേൽപ്പിക്കുക (തവക്കുൽ), അല്ലാഹുവിനെ ഭയക്കുക, അല്ലാഹുവിൽ പ്രതീക്ഷ വെക്കുക എന്നതെല്ലാം അതിൻ്റെ ഉദാഹരണങ്ങളാണ്.

ഉത്തരം: തൗഹീദ് -അല്ലാഹുവിനെ ഏകനാക്കുക എന്നത്-; അതാണ് നമ്മുടെ മേലുള്ള ഏറ്റവും വലിയ വാജിബ് (നിർബന്ധമായ കാര്യം).

ഉത്തരം: 1- അല്ലാഹു മാത്രമാണ് റബ്ബ് എന്ന് വിശ്വസിക്കൽ (തൗഹീദു റുബൂബിയ്യഃ). അല്ലാഹു മാത്രമാണ് എല്ലാം സൃഷ്ടിച്ചതും എല്ലാവർക്കും ഉപജീവനം നൽകുന്നതും; അവനാണ് എല്ലാവരുടെയും ഉടമസ്ഥനും എല്ലാത്തിനെയും നിയന്ത്രിക്കുന്നവനും. ഈ പറഞ്ഞതിലെല്ലാം അല്ലാഹു ഏകനാണ്. ഇതിലൊന്നും അവന് ഒരു പങ്കുകാരനുമില്ല.

2- അല്ലാഹു മാത്രമാണ് ഇലാഹ് എന്ന് വിശ്വസിക്കൽ (തൗഹീദുൽ ഉലൂഹിയ്യഃ). അല്ലാഹുവിന് മാത്രം ആരാധനകൾ (ഇബാദതുകൾ) ഏകമാക്കുകയും, അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും ഇബാദത്ത് ചെയ്യാതിരിക്കുകയും ചെയ്യണം.

3- അല്ലാഹുവിൻ്റെ നാമങ്ങളിലും ഗുണവിശേഷണങ്ങളിലും അവൻ ഏകനാണെന്ന് വിശ്വസിക്കൽ (തൗഹീദുൽ അസ്മാഇ വസ്വിഫാത്). ഖുർആനിലും സുന്നത്തിലും വന്ന അല്ലാഹുവിൻ്റെ എല്ലാ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ വിശ്വസിക്കണം. ഈ വിശേഷണങ്ങളിലൊന്നും അല്ലാഹു സൃഷ്ടികളോട് സമനാണെന്നോ സാദൃശ്യമുള്ളവനാണെന്നോ പറയാതെ, അവയുടെ അർത്ഥമോ ഉദ്ദേശ്യമോ നിഷേധിക്കാതെ വിശ്വസിക്കണം.

തൗഹീദിൻ്റെ ഈ മൂന്ന് ഇനങ്ങൾക്കുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
"ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻ്റെയും റബ്ബത്രെ അവൻ. അതിനാൽ അവനെ താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?" (മർയം: 65)

ഉത്തരം: ശിർക് (അല്ലാഹുവിൽ പങ്കുചേർക്കുക) ആണ് ഏറ്റവും വലിയ തിന്മ.

അല്ലാഹു പറയുന്നു:
"നിശ്ചയം അല്ലാഹു അവനിൽ പങ്കു ചേർക്കുന്നത് ഒരിക്കലും പൊറുക്കുകയില്ല, അതല്ലാത്തവ അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്. അല്ലാഹുവിൽ ആരെങ്കിലും പങ്കു ചേർക്കുന്നുവോ അവൻ ഭയങ്കര കുറ്റമാണ് വ്യാജമായി കെട്ടിച്ചമച്ചിരിക്കുന്നത്." (നിസാഅ്: 48)

ഉത്തരം: ഏതെങ്കിലുമൊരു ഇബാദത്ത് അല്ലാഹു അല്ലാത്തവർക്ക് നൽകിയാൽ അത് ശിർകാണ്.

ശിർകിന്റെ ഇനങ്ങൾ:
ശിർക് രണ്ട് രൂപത്തിലുണ്ട്.

വലിയ ശിർക്:
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുക, അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുക, അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിക്കുക... ഇതെല്ലാം വലിയ ശിർകിൻ്റെ ഉദാഹരണങ്ങളാണ്.

ചെറിയ ശിർക്:
അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക, ഉപകാരം ലഭിക്കുന്നതിനോ ഉപദ്രവം തടുക്കുന്നതിനോ വേണ്ടി ഉറുക്കുകളും ഏലസ്സുകളും ചരടുകളും മറ്റും ധരിക്കുക, ഇടക്കെപ്പോഴെങ്കിലുമൊക്കെ ജനങ്ങളെ കാണിക്കാൻ വേണ്ടി നന്മ ചെയ്യുക; ഉദാഹരണത്തിന് ജനങ്ങൾ കാണുമ്പോൾ നിസ്കാരം ഭംഗിയാക്കുക... ഇതെല്ലാം ചെറിയ ശിർകിൻ്റെ ഉദാഹരണങ്ങളാണ്.

ഉത്തരം: അല്ലാഹുവിനല്ലാതെ ഒരാൾക്കും മറഞ്ഞ കാര്യങ്ങൾ ഒന്നും അറിയാൻ സാധിക്കുകയില്ല.

അല്ലാഹു പറയുന്നു:
"(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങൾ എന്നാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക എന്നും അവർക്കറിയില്ല." (നംല്: 65)

ഉത്തരം: 1- അല്ലാഹുവിലുള്ള വിശ്വാസം.

2- മലക്കുകളിലുള്ള വിശ്വാസം.

3- കിതാബുകളിലുള്ള (അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളിലുള്ള) വിശ്വാസം.

4- റസൂലുകളിലുള്ള (അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള) വിശ്വാസം.

5- ഖിയാമത്ത് നാളിലുള്ള (അന്ത്യനാളിലുള്ള) വിശ്വാസം.

6- ഖദാ ഖദറിലും (അല്ലാഹുവിൻ്റെ വിധിയിലുള്ള) അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.

ഇമാം മുസ്ലിം നിവേദനം ചെയ്ത, ഹദീഥു ജിബ്രീൽ എന്ന പേരിൽ പ്രസിദ്ധമായ ഒരു ഹദീഥാണ് അതിനുള്ള തെളിവ്. നബി -ﷺ- യോട് ജിബ്രീൽ ചോദിച്ചു: "എന്താണ് ഈമാൻ എന്ന് എനിക്ക് പറഞ്ഞു തന്നാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'ൽ; അതിൻ്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്."

ഉത്തരം: അല്ലാഹുവിലുള്ള വിശ്വാസം എന്നാൽ ഉദ്ദേശിക്കുന്നത്:

* അല്ലാഹുവാണ് നിന്നെ സൃഷ്ടിക്കുകയും നിനക്ക് ഭക്ഷണം നൽകുകയും ചെയ്തതെന്നും വിശ്വസിക്കലാണ്. അവനാണ് നിൻ്റെ ഉടമസ്ഥനും, എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കുന്നവനും.

* അവനാണ് ആരാധനകൾ (ഇബാദത്തുകൾ) നൽകപ്പെടാൻ അർഹതയുള്ളവൻ; അവന് പുറമെ ആരാധിക്കപ്പെടാവുന്ന ആരും തന്നെയില്ല.

* അല്ലാഹു ഏറ്റവും വലിയവനും എല്ലാ പൂർണ്ണതയും ഉള്ളവനുമാണ്. സർവ്വ സ്തുതികളും അവന് മാത്രമാണ്. ഏറ്റവും നല്ല പേരുകളും, ഏറ്റവും ഉന്നതമായ വിശേഷണങ്ങളും അല്ലാഹുവിനുണ്ട്. അവന് ഒരു പങ്കുകാരനുമില്ല. ലോകത്തിലെ ഒരു വസ്തുവും അല്ലാഹുവിനെ പോലെയില്ല.

മലക്കുകളിലുള്ള വിശ്വാസം എന്നാൽ:


മലക്കുകൾ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട ഒരു വിഭാഗമാണ് എന്ന് വിശ്വസിക്കലാണ്. അല്ലാഹു പ്രകാശത്തിൽ നിന്നാണ് അവരെ പടച്ചത്. അല്ലാഹുവിനെ ആരാധിക്കാനും, അവൻ്റെ കൽപ്പനകൾ പരിപൂർണ്ണമായി അനുസരിക്കാനുമാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്.

മലക്കുകളിൽ പെട്ട ഒരു വ്യക്തിയാണ് ജിബ്രീൽ -عَلَيْهِ السَّلَامُ-. നബിമാർക്കെല്ലാം അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നത് ജിബ്രീലാണ്.

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം എന്നാൽ:


അല്ലാഹു അവൻ്റെ റസൂലുകൾക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ വിശ്വസിക്കലാണ്.

മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ.

ഈസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീൽ.

മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് തൗറാത്ത്.

ദാവൂദ് നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് സബൂർ.

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ക്കും മൂസാ നബി -عَلَيْهِ السَّلَامُ- ക്കും മേൽ അവതരിപ്പിക്കപ്പെട്ട ഏടുകളും ഇതിൽ പെടും.

അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള വിശ്വാസം എന്നാൽ:


അല്ലാഹു അവൻ്റെ ദാസന്മാരിലേക്ക് നബിമാരെയും റസൂലുകളെയും അയച്ചിട്ടുണ്ട് എന്ന് വിശ്വസിക്കലാണ്. അവർ ജനങ്ങൾക്ക് സ്വർഗത്തെ കുറിച്ചും നന്മകളെ കുറിച്ചും സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ചും തിന്മകളെ കുറിച്ചും താക്കീത് നൽകുകയും ചെയ്തവരാണ്.

നബിമാരിൽ ഏറ്റവും ശ്രേഷ്ഠർ ഉലുൽ അസ്മിൽ പെട്ടവരാണ്. അവർ അഞ്ചു പേരുണ്ട്.

നൂഹ് നബി -عَلَيْهِ السَّلَامُ-.

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ-.

മൂസാ നബി -عَلَيْهِ السَّلَامُ-.

ഈസാ നബി -عَلَيْهِ السَّلَامُ-.

മുഹമ്മദ് നബി -ﷺ-

അന്ത്യ ദിനത്തിലുള്ള വിശ്വാസം എന്നാൽ:


മരണത്തിന് ശേഷം ഖബ്റിൽ ജീവിതമുണ്ട്, അന്ത്യനാൾ സംഭവിക്കുന്നതാണ്, അല്ലാഹു മനുഷ്യരെ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്, അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യുന്നതാണ്, നന്മ ചെയ്തവർ സ്വർഗത്തിലും, തിന്മ ചെയ്തവർ നരകത്തിലും പ്രവേശിക്കപ്പെടുന്നതാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശ്വസിക്കലാണ്.

6- ഖദാ ഖദറിലും (അല്ലാഹുവിൻ്റെ വിധിയിലുള്ള) അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.

ലോകത്തിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന് അറിയാമെന്നും, അവയെല്ലാം അവൻ 'ലൗഹുൽ മഹ്ഫൂദ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും, അവനാണ് എല്ലാം സൃഷ്ടിച്ചത് എന്നും വിശ്വസിക്കലാണ്.

അല്ലാഹു പറയുന്നു:
"എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യമായ നിർണ്ണയത്തോടെയാണ്." (ഖമർ: 49)

അല്ലാഹുവിൻ്റെ വിധി നാല് പടികളാണ്:

ഒന്ന്: അല്ലാഹുവിൻ്റെ അറിവ്. അല്ലാഹു എല്ലാ കാര്യങ്ങളും എന്നേ അറിഞ്ഞവനാണ്. കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപും, ശേഷവും അവൻ അതിനെ കുറിച്ച് അറിയുന്നു.

അല്ലാഹു പറയുന്നു:
തീർച്ചയായും അല്ലാഹുവിൻ്റെ പക്കലാണ് അന്ത്യ സമയത്തെ സംബന്ധിച്ചുള്ള അറിവ്. അവൻ മഴ വർഷിപ്പിക്കുന്നു. ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (ലുഖ്മാൻ: 34)
രണ്ട്: അല്ലാഹു അറിഞ്ഞത് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയിരിക്കുന്നു. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അവൻ്റെ പക്കൽ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു:
"അവൻ്റെ പക്കലാകുന്നു അദൃശ്യകാര്യത്തിൻ്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെയില്ല." (അൻആം: 59)
മൂന്ന്: അല്ലാഹുവിൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. അല്ലാഹുവിൽ നിന്നോ അവൻ്റെ സൃഷ്ടികളിൽ നിന്നോ എന്തൊരു കാര്യം സംഭവിക്കുന്നെങ്കിലും അത് അവൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ സംഭവിക്കില്ല.

അല്ലാഹു പറയുന്നു:
അതായത് നിങ്ങളുടെ കൂട്ടത്തിൽ നിന്ന് നേരെ നിലകൊള്ളാൻ ഉദ്ദേശിച്ചവർക്ക് വേണ്ടി. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല.'' (തക്വീർ: 28, 29)
നാല്: സർവ്വ വസ്തുക്കളെയും അല്ലാഹുവാണ് സൃഷ്ടിച്ചത് എന്ന വിശ്വാസം. അവയുടെ രൂപവും വിശേഷണങ്ങളും ചലനങ്ങളും അവയിലുള്ള മറ്റെല്ലാ കാര്യങ്ങളും അല്ലാഹുവാണ് സൃഷ്ടിച്ചത്.

അല്ലാഹു പറയുന്നു:
അല്ലാഹുവാണ് നിങ്ങളെയും നിങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നവയെയും സൃഷ്ടിച്ചത്.'' (സ്വാഫാത്ത്: 96)

ഉത്തരം: അല്ലാഹുവിൻ്റെ സംസാരമാണത്. ഖുർആൻ സൃഷ്ടിയല്ല.

അല്ലാഹു പറയുന്നു:
"ബഹുദൈവവിശ്വാസികളിൽ വല്ലവനും നിൻ്റെയടുക്കൽ അഭയം തേടിവന്നാൽ അല്ലാഹുവിൻ്റെ സംസാരം അവന് കേട്ട് ഗ്രഹിക്കാൻ വേണ്ടി അവന് അഭയം നൽകുക." (തൗബ: 6)

ഉത്തരം: നബി -ﷺ- യുടെ വാക്കുകൾക്കും പ്രവർത്തികൾക്കും അവിടുത്തെ അംഗീകാരത്തിനും സുന്നത്ത് എന്ന് പറയും. അവിടുത്തെ സ്വഭാവമോ ശാരീരിക രൂപമോ വിവരിക്കുന്ന വാക്കുകൾക്കും സുന്നത്ത് എന്ന് പറയും.

ഉത്തരം: നബി -ﷺ- യുടെയോ സ്വഹാബികളുടെയോ കാലത്തില്ലാത്ത, ദീനിൽ പുതുതായി ജനങ്ങൾ ഉണ്ടാക്കിയ എല്ലാ കാര്യങ്ങളും ബിദ്അത്തുകളാണ്.

ബിദ്അത്തുകൾ ഒരിക്കലും നാം സ്വീകരിക്കരുത്. എല്ലാ ബിദ്അത്തുകളെയും നാം തള്ളിക്കളയുകയാണ് വേണ്ടത്.

കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "എല്ലാ ബിദ്അത്തും വഴികേടാകുന്നു." (അബൂദാവൂദ്)
ആരാധനകളിൽ എന്തൊരു കാര്യം അധികരിപ്പിക്കുന്നതും ബിദ്അത്തിൽ പെടും. ഉദാഹരണത്തിന് ഒരാൾ വുദൂഅ് ചെയ്യുമ്പോൾ നാലു തവണ മുഖം കഴുകിയാൽ അത് ബിദ്അത്താണ്. നബി -ﷺ- ജനിച്ച ദിവസം ആഘോഷിക്കുക എന്നതും ഇത് പോലെ ബിദ്അത്താണ്. ഇതൊന്നും നബി -ﷺ- യോ സ്വഹാബികളോ ചെയ്തിട്ടില്ല.

ഉത്തരം: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിച്ച മുസ്ലിംകളെ സ്നേഹിക്കലും അവരെ സഹായിക്കലുമാണ് വലാഅ് എന്നു പറഞ്ഞാൽ.

അല്ലാഹു പറയുന്നു:
"(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരും വിശ്വസിച്ച സ്ത്രീകളും പരസ്പരം അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു." (തൗബ: 71)
അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരെ വെറുക്കലും അവരോട് അകൽച്ച പുലർത്തലുമാണ് ബറാഅ് എന്നു പറഞ്ഞാൽ.

അല്ലാഹു പറയുന്നു:
"നിങ്ങൾക്ക് ഇബ്രാഹീമിലും അദ്ദേഹത്തിൻ്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവർ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തിൽ നിന്നു തീർച്ചയായും ഞങ്ങൾ ഒഴിവായവരാകുന്നു. നിങ്ങളിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മിൽ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു." (മുംതഹിന: 4)

ഉത്തരം: ഇസ്ലാമല്ലാത്ത മറ്റേതെങ്കിലും മതം അല്ലാഹു സ്വീകരിക്കുകയില്ല.

അല്ലാഹു പറയുന്നു:
"ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റേതു കാര്യവും തൻ്റെ മതമായി അന്വേഷിച്ചാൽ അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതല്ല. അന്ത്യനാളിൽ അവൻ നഷ്ടക്കാരിൽ ഉൾപ്പെടുന്നതാണ്." (ആലു ഇംറാൻ: 85)

ഉത്തരം: വാക്ക് കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നതിന് ഉദാഹരണമാണ് അല്ലാഹുവിനെയോ അവൻ്റെ റസൂലിനെയോ മോശം പറയുക എന്നത്.

ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന പ്രവർത്തിക്ക് ഉദാഹരണമാണ് വിശുദ്ധ ഖുർആനിനെ (മുസ്ഹഫ്) നിന്ദിക്കുകയോ, അല്ലാഹുവല്ലാത്തവർക്ക് മുൻപിൽ സുജൂദ് നിർവ്വഹിക്കുകയോ ചെയ്യുന്നത്.

അല്ലാഹുവല്ലാത്ത ആർക്കെങ്കിലും ആരാധനക്ക് അർഹതയുണ്ട് എന്നോ, അല്ലാഹുവല്ലാത്ത ഏതെങ്കിലും സ്രഷ്ടാവ് ഉണ്ട് എന്നോ വിശ്വസിക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വിശ്വാസത്തിൽ പെട്ടതാണ്.

ഉത്തരം: നിഫാഖ് (കപടവിശ്വാസം) രണ്ട് രൂപത്തിലുണ്ട്.

1- വലിയ നിഫാഖ്. പുറത്തേക്ക് മുസ്ലിമാണെന്ന് കാണിക്കുകയും, ഉള്ളിൽ കുഫ്ർ ഒളിപ്പിച്ചു വെക്കുകയും ചെയ്യൽ വലിയ നിഫാഖാണ്.

ഒരാൾ ഇങ്ങനെ ചെയ്താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോകും.

അല്ലാഹു പറയുന്നു:
"തീർച്ചയായും നിഫാഖുള്ളവർ (കപടവിശ്വാസികൾ / മുനാഫിഖുകൾ) നരകത്തിൻ്റെ അടിത്തട്ടിലായിരിക്കും. അവർക്ക് ഒരു സഹായിയെയും നിനക്ക് കണ്ടെത്താൻ കഴിയില്ല." (നിസാഅ്: 145)
2- ചെറിയ നിഫാഖ്.

കളവു പറയലും, വാഗ്ദാനം ലംഘിക്കലും, വിശ്വസിച്ചേൽപ്പിച്ച കാര്യത്തിൽ വഞ്ചന കാണിക്കലും അതിൽ പെടും.

എന്നാൽ ചെറിയ നിഫാഖ് കൊണ്ട് ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയില്ല. മറിച്ച്, ശിക്ഷ ലഭിക്കാൻ കാരണമാകുന്ന തിന്മകളിലാണ് അത് ഉൾപ്പെടുക.

അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവൻ കളവു പറയും. വാഗ്ദാനം ചെയ്താൽ ലംഘിക്കും. വിശ്വസിക്കപ്പെട്ടാൽ വഞ്ചിക്കും." (ബുഖാരി, മുസ്ലിം)

ഉത്തരം: മുഹമ്മദ് നബി -ﷺ- യാണ്.

അല്ലാഹു പറയുന്നു:
"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല.പക്ഷെ, അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനും നബിമാരിൽ അന്തിമനുമാകുന്നു." (അഹ്സാബ്: 40) അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ഞാൻ നബിമാരിൽ അന്തിമനാകുന്നു. എനിക്ക് ശേഷം ഇനിയൊരു നബിയില്ല." (അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)

ഉത്തരം: അല്ലാഹു അവൻ്റെ നബിമാരുടെ സത്യസന്ധത ബോധ്യപ്പെടുത്താനുള്ള തെളിവുകളായി അവർക്ക് നൽകിയ അത്ഭുതസംഭവങ്ങളാണ് മുഅ്ജിസത്തുകൾ. ഉദാഹരണം:

- നബി -ﷺ- ക്ക് വേണ്ടി ചന്ദ്രനെ രണ്ടായി പിളർത്തിയത്.

- മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് വേണ്ടി സമുദ്രം രണ്ടായി പിളർന്നതും, ഫിർഔനും സൈന്യവും അതിൽ മുക്കി നശിപ്പിക്കപ്പെട്ടതും.

ഉത്തരം: നബി -ﷺ- യെ കണ്ടുമുട്ടുകയും, അവിടുത്തെ വിശ്വസിക്കുകയും, മുസ്ലിമായി മരണപ്പെടുകയും ചെയ്ത എല്ലാ വ്യക്തികളും സ്വഹാബിമാരിൽ പെടും.

- നാം സ്വഹാബികളെ സ്നേഹിക്കുകയും അവരെ മാതൃകയാക്കുകയും വേണം. നബിമാർ കഴിഞ്ഞാൽ ഏറ്റവും നല്ലവരും ഏറ്റവും ശ്രേഷ്ഠതയുള്ളവരും അവരാണ്.

സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ നാല് ഖലീഫമാരാണ്.

അബൂബക്ർ സിദ്ധീഖ് -رضي الله عنه-

ഉമർ ബ്നുൽ ഖത്താബ് -رضي الله عنه-

ഉഥ്മാൻ ബ്നു അഫ്ഫാൻ -رضي الله عنه-

അലി ബ്നു അബീ ത്വാലിബ് -رضي الله عنه-

ഉത്തരം: നബി -ﷺ- യുടെ ഭാര്യമാരെല്ലാം വിശ്വാസികളുടെ മാതാക്കളാണ്.

അല്ലാഹു പറയുന്നു:
"നബി സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും അടുപ്പമുള്ളവരാകുന്നു. അവിടുത്തെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു." (അഹ്സാബ്: 6)

ഉത്തരം: നാം അവരെ സ്നേഹിക്കുകയും അവരോട് ബന്ധംചേർക്കുകയും വേണം. അവരെ വെറുക്കുന്നവരെ നാം വെറുക്കുന്നു. എന്നാൽ അവരുടെ കാര്യത്തിൽ നാം അതിരു കവിയാൻ പാടില്ല. നബി -ﷺ- യുടെ കുടുംബം എന്നാൽ അവിടുത്തെ ഭാര്യമാരും, മക്കളും, മുസ്ലിംകളായ ബനൂ ഹാശിമുകാരും ബനുൽ മുത്വലിബുകാരുമാണ്.

ഉത്തരം: മുസ്ലിം ഭരണാധികാരികളെ നാം ആദരിക്കുകയും, അവരുടെ വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം. എന്നാൽ തിന്മ ചെയ്യാൻ അവർ പറഞ്ഞാൽ അത് കേൾക്കുകയോ അനുസരിക്കുകയോ വേണ്ടതില്ല. ഇസ്ലാമിക ഭരണാധികാരികൾക്ക് എതിരെ നാം വിപ്ലവം നടത്തരുത്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, അവരെ രഹസ്യമായി ഉപദേശിക്കുകയുമാണ് ചെയ്യേണ്ടത്.

ഉത്തരം: സ്വർഗമാണ് മുഅ്മിനുകളുടെ സങ്കേതം. അല്ലാഹു പറയുന്നു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്." (മുഹമ്മദ്: 12)

ഉത്തരം: നരകമാണ് കാഫിറുകളുടെ സങ്കേതം. അല്ലാഹു പറയുന്നു: "നിങ്ങൾ നരകത്തെ സൂക്ഷിക്കുക; മനുഷ്യരും കല്ലുകളുമാണ് അതിലെ ഇന്ധനം. കാഫിറുകൾക്ക് വേണ്ടി ഒരുക്കപ്പെട്ടതാണത്." (ബഖറ: 24)

ഉത്തരം: ഭയം എന്നാൽ അല്ലാഹുവിനെയും അവൻ്റെ ശിക്ഷയെയും ഭയക്കലാണ്.

പ്രതീക്ഷ എന്നാൽ അല്ലാഹുവിൻ്റെ പ്രതിഫലത്തിലും അവൻ്റെ പാപമോചനത്തിലും കാരുണ്യത്തിലും പ്രതീക്ഷ വെക്കലാണ്.

ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
"(അവർ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് ആരെയാണോ അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാർഗ്ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തിൽ അല്ലാഹുവോട് ഏറ്റവും അടുത്തവർ തന്നെ (അപ്രകാരം തേടുന്നു). അവർ അവൻ്റെ കാരുണ്യം ആഗ്രഹിക്കുകയും അവൻ്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിൻ്റെ രക്ഷിതാവിൻ്റെ ശിക്ഷ തീർച്ചയായും ഭയപ്പെടേണ്ടതാകുന്നു.)" (ഇസ്റാഅ്: 57) അല്ലാഹു പറയുന്നു: "(നബിയേ!) ഞാൻ ധാരാളമായി പൊറുത്തു കൊടുക്കുന്ന ഗഫൂറാണെന്നും ധാരാളമായി കരുണ ചൊരിയുന്ന റഹീമാണെന്നും എൻ്റെ ദാസന്മാരെ അറിയിക്കുക! എൻ്റെ ശിക്ഷ തന്നെയാണ് അതീവ വേദനയുള്ള ശിക്ഷയെന്നും (അവരെ അറിയിക്കുക)." (ഹിജ്ർ: 49-50)

ഉത്തരം: അല്ലാഹു (യഥാർത്ഥ ആരാധ്യൻ), അർ-റബ്ബ് (സർവ്വലോക രക്ഷിതാവ്), അർ-റഹ്മാൻ (അതിവിശാലമായ കാരുണ്യമുള്ളവൻ), അസ്സമീഅ് (എല്ലാം കേൾക്കുന്നവൻ), അൽ-ബസ്വീർ (എല്ലാം കാണുന്നവൻ), അൽ-അലീം (എല്ലാം അറിയുന്നവൻ), അർ-റസ്സാഖ് (എല്ലാവർക്കും ഉപജീവനം നൽകുന്നവൻ), അൽ-ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവൻ), അൽ-അദ്വീം (അതീവ മഹത്വമുള്ളവൻ)... ഇവയെല്ലാം അല്ലാഹുവിൻ്റെ ഏറ്റവും മഹത്തരമായ ചില നാമങ്ങളും വിശേഷണങ്ങളുമാണ്.

ഉത്തരം: അല്ലാഹു: യഥാർത്ഥ ആരാധ്യനും, സർവ്വ ഇബാദത്തുകൾക്കും അർഹതയുള്ളവനുമായ ഏകആരാധ്യൻ എന്നാണ് അതിൻ്റെ അർത്ഥം.

അർ-റബ്ബ്: സർവ്വരെയും സൃഷ്ടിച്ചവനും സർവ്വരുടെയും ഉടമസ്ഥനും എല്ലാവർക്കും ഉപജീവനം നൽകുന്നവനും എല്ലാവരെയും നിയന്ത്രിക്കുന്നവനുമാണ് റബ്ബ്.

അസ്സമീഅ്:
എല്ലാ കാര്യങ്ങളും കേൾക്കുന്നവനാണ് അവൻ. വ്യത്യസ്തങ്ങളും വിവിധങ്ങളുമായ എല്ലാ ശബ്ദങ്ങളും അവൻ കേൾക്കുന്നു.

അൽ-ബസ്വീർ: എല്ലാ കാര്യങ്ങളും കാണുന്നവൻ; ചെറുതാകട്ടെ വലുതാകട്ടെ, അവയെല്ലാം അല്ലാഹു കാണുന്നതാണ്.

അൽ-അലീം: എല്ലാ കാര്യങ്ങളെയും സൂക്ഷ്മമായി അറിഞ്ഞവൻ; കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമെല്ലാം അവൻ അറിഞ്ഞിരിക്കുന്നു.

അർ-റഹ്മാൻ: സർവ്വ സൃഷ്ടികൾക്കും ജീവികൾക്കും തൻ്റെ വിശാലമായ കാരുണ്യം നൽകിയവൻ. അല്ലാഹുവിൻ്റെ കാരുണ്യത്തിന് കീഴിലാണ് എല്ലാ സൃഷ്ടികളും എല്ലാ മനുഷ്യരുമുള്ളത്.

അർ-റസാഖ്: മനുഷ്യർക്കും ജിന്നുകൾക്കും മറ്റേതെല്ലാം ജീവികളുണ്ടോ അവക്കുമെല്ലാം ഉപജീവനം നൽകുന്നവനാണ് അല്ലാഹു.

അൽഹയ്യ്:
ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. എല്ലാ സൃഷ്ടികളും മരിക്കുന്നതാണ്.

അൽഅദ്വീം:
എല്ലാ നിലക്കും പരിപൂർണ്ണതയുള്ളവൻ. അവൻ്റെ പേരുകളും വിശേഷണങ്ങളും പ്രവർത്തികളുമെല്ലാം അതീവ മഹത്തരമാണ്.

ഉത്തരം: മുസ്ലിം പണ്ഡിതന്മാരെ നാം ബഹുമാനിക്കണം. മതപരമായ വിഷയങ്ങൾ അറിയുന്നതിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നാം അവരെ സമീപിക്കണം. ദീൻ പഠിച്ച പണ്ഡിതന്മാരെ കുറിച്ച് നല്ലതല്ലാതെ നമ്മൾ പറയാൻ പാടില്ല. ആരെങ്കിലും ഇസ്ലാമിക പണ്ഡിതന്മാരെ മോശം പറയുന്നുവെങ്കിൽ അവൻ ശരിയായ വഴിയിൽ നിന്ന് തെറ്റിപ്പോയിരിക്കുന്നു.

അല്ലാഹു പറയുന്നു:
"നിങ്ങളിൽ നിന്ന് ഈമാനുള്ളവരെയും അറിവ് നല്കപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (മുജാദിലഃ: 11)

ഉത്തരം: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിച്ച, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന മുത്തഖീങ്ങളാണ് ഔലിയാക്കൾ.

അല്ലാഹു പറയുന്നു:
"അറിയുക! തീർച്ചയായും അല്ലാഹുവിൻ്റെ ഔലിയാക്കൾ; അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ." (യൂനുസ്: 62-63)

ഉത്തരം: അതെ! ഈമാൻ എന്നാൽ വാക്കും പ്രവർത്തിയും വിശ്വാസവും ഒരുമിച്ചു കൂടിയ കാര്യമാണ്.

ഉത്തരം: അതെ! നന്മകൾ ചെയ്യുമ്പോൾ ഈമാൻ കൂടുകയും, തിന്മകൾ പ്രവർത്തിച്ചാൽ ഈമാൻ കുറയുകയും ചെയ്യും.

അല്ലാഹു പറയുന്നു:
"അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും, അവൻ്റെ ദൃഷ്ടാന്തങ്ങൾ വായിച്ചു കേൾപ്പിക്കപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിൻ്റെ മേൽ ഭരമേല്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ." (അൻഫാൽ: 2)

ഉത്തരം: ഇഹ്സാൻ എന്നാൽ നീ അല്ലാഹുവിനെ കാണുന്നതു പോലെ അവനെ ആരാധിക്കലാകുന്നു. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.

ഉത്തരം: അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കണമെങ്കിൽ രണ്ട് നിബന്ധനകൾ ഉണ്ട്.

1- അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട്, അവൻ്റെ തിരുവദനം ദർശിക്കണമെന്ന ഉദ്ദേശ്യത്തോടെ മാത്രം ഇബാദത്ത് ചെയ്യണം.

2- നബി -ﷺ- യുടെ സുന്നത്തിനോട് -അവിടുത്തെ ചര്യയോട്- യോജിച്ച രൂപത്തിലായിരിക്കണം.

ഉത്തരം: എന്തൊരു ഉപകാരം ലഭിക്കുന്നതിനും, ഏതു ഉപദ്രവം തടുക്കുന്നതിനും അല്ലാഹുവിൻ്റെ മേൽ മാത്രം നീ ഭരമേൽപ്പിക്കുക, അതോടൊപ്പം നിൻ്റെ ഉദ്ദേശ്യം നടക്കാൻ വേണ്ട പണികൾ ചെയ്യുക; ഇതാണ് തവക്കുൽ.

അല്ലാഹു പറയുന്നു:
"ആരെങ്കിലും അല്ലാഹുവിൻ്റെമേൽ ഭരമേൽപ്പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്." (ത്വലാഖ്: 3)
അല്ലാഹു അവന് മതിയാകുന്നതാണ് എന്നു പറഞ്ഞാൽ അല്ലാഹു അവൻ്റെ എല്ലാ കാര്യവും നിറവേറ്റി കൊടുക്കുന്നതാണ് എന്നാണ് അർത്ഥം.

ഉത്തരം: അല്ലാഹുവിന് ഇഷ്ടമുള്ള, അവനെ അനുസരിക്കേണ്ട ഏതു കാര്യം കൽപ്പിച്ചാലും അത് നന്മ കൽപ്പിക്കലാണ്. അല്ലാഹുവിന് ഇഷ്ടമില്ലാത്ത, അവനെ ധിക്കരിക്കുന്ന ഏതു കാര്യം വിലക്കിയാലും അത് തിന്മ വിരോധിക്കലാണ്.

അല്ലാഹു പറയുന്നു:
"മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ നന്മ കല്പിക്കുകയും, തിന്മയിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു." (ആലു ഇംറാൻ: 110)

ഉത്തരം: മുഹമ്മദ് നബി -ﷺ- യും അവിടുത്തെ അനുചരന്മാരായ സ്വഹാബികളും നിലകൊണ്ടിരുന്ന അതേ മാർഗത്തിൽ നിലകൊള്ളുന്നവരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ. വാക്കിലും പ്രവർത്തിയിലും വിശ്വാസത്തിലും ഈ മാർഗമാണ് നാം സ്വീകരിക്കേണ്ടത്.

നബി -ﷺ- യുടെ സുന്നത്തും അവിടുത്തെ ചര്യയും പിൻപറ്റുന്നത് കൊണ്ടും, എല്ലാ പുതിയകാര്യങ്ങളെയും ബിദ്അത്തുകളെയും ഉപേക്ഷിക്കുന്നത് കൊണ്ടുമാണ് അവർക്ക് അഹ്ലുസ്സുന്നഃ എന്ന പേര് നൽകപ്പെട്ടത്.

സത്യത്തിൻ്റെ മാർഗത്തിൽ ഒരേ ജമാഅത്തായി ഐക്യത്തോടെ നിലകൊള്ളുകയും, ഭിന്നിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അവർക്ക് അഹ്ലുൽ ജമാഅഃ എന്ന പേര് നൽകപ്പെട്ടത്.